Malayalam- kavitha - / -kulappura/17/4/20
കുളപ്പുര - ഡോ കെ ജി ബാലകൃഷ്ണൻ -17 -4 -2020-6 --------------------------------------------------------------------------- പടിയെണ്ണിപ്പടിയെണ്ണി- പതിനാറു പടിയെണ്ണി അമ്പലക്കുളമാകെ അമ്പതുകുളമാക്കി- ക്കുളിയൊക്കെ മതിയാക്കി - ക്കളിയൊക്കെക്കുളിയാക്കി- ത്തെളിനീരിൽ നീരാടി ഈരെഴത്തുകിൽ ചുറ്റി- ബാല്യകാലം! ആയിരം ലീലക- ളാടിതിമിർത്തോരാ ചേലാർന്ന ഹാലാർന്ന ഏഴുപതിറ്റാണ്ടു മുന്നത്തെ പണ്ടത്തെ- ഞങ്ങൾ തൻ പണ്ടത്തെ കുട്ടിക്കാലം! 2 പേരക്കിടാവിന്റെ യൂണിഫോം കാണുമ്പോൾ ഈരെഴത്തോർത്തിൻ സുഖം തികട്ടും! കൂട്ടിനോ വേലായി, ഗംഗുവെന്നീവണ്ണം നാട്ടിലെ കരുമാടി- ക്കുട്ടന്മാരും! 2. മുറ്റത്തു കാർ വന്നു നിന്നല്ലോ! വല്ലാത്ത പൊല്ലാപ്പു തീർന്നതിൻ ചാരിതാർഥ്യം ഒറ്റക്കുതിപ്പിനു പെറ്റമ്മ തന്നുടൽ ചുറ്റിപ്പിടിച്ചു കഴിഞ്ഞുവല്ലോ! 3. നാളെയ്ക്കു ഹോംവർക്കു ഡയറിയിൽ തപ്പുന്നിതമ്മ!- (തിരക്കിട്ടു മമ്മി) എൻ ബാല്യമേ! നിന്നെ ഞാനൊന്നു നുണച്ചിടട്ടെ! ----------------------------------------- 17-4-2020 ------------------------------------------- ...