Malayalam- kavitha - / -kulappura/17/4/20


കുളപ്പുര - ഡോ കെ ജി ബാലകൃഷ്ണൻ -17 -4 -2020-6
---------------------------------------------------------------------------

പടിയെണ്ണിപ്പടിയെണ്ണി-
പതിനാറു പടിയെണ്ണി
അമ്പലക്കുളമാകെ
അമ്പതുകുളമാക്കി-
ക്കുളിയൊക്കെ മതിയാക്കി -
ക്കളിയൊക്കെക്കുളിയാക്കി-
ത്തെളിനീരിൽ നീരാടി
ഈരെഴത്തുകിൽ ചുറ്റി-
ബാല്യകാലം!

ആയിരം ലീലക-
ളാടിതിമിർത്തോരാ
ചേലാർന്ന
ഹാലാർന്ന
ഏഴുപതിറ്റാണ്ടു
മുന്നത്തെ പണ്ടത്തെ-

ഞങ്ങൾ തൻ
പണ്ടത്തെ
കുട്ടിക്കാലം!

2

പേരക്കിടാവിന്റെ
യൂണിഫോം കാണുമ്പോൾ
ഈരെഴത്തോർത്തിൻ
സുഖം തികട്ടും!

കൂട്ടിനോ വേലായി,
ഗംഗുവെന്നീവണ്ണം
നാട്ടിലെ കരുമാടി-
ക്കുട്ടന്മാരും!

2.
മുറ്റത്തു കാർ വന്നു
നിന്നല്ലോ!
വല്ലാത്ത
പൊല്ലാപ്പു
തീർന്നതിൻ
ചാരിതാർഥ്യം
ഒറ്റക്കുതിപ്പിനു
പെറ്റമ്മ തന്നുടൽ
ചുറ്റിപ്പിടിച്ചു
കഴിഞ്ഞുവല്ലോ!

3.
നാളെയ്ക്കു
ഹോംവർക്കു
ഡയറിയിൽ
തപ്പുന്നിതമ്മ!-
(തിരക്കിട്ടു മമ്മി)
എൻ
ബാല്യമേ!
നിന്നെ
ഞാനൊന്നു
നുണച്ചിടട്ടെ!
-----------------------------------------
 17-4-2020
-------------------------------------------
   
 
 



             


   





 




  

Comments

Post a Comment

Popular posts from this blog

Bharatheeyakavitha vol.3 poem 5 / The Dawn/indian poet dr.k.g.balakrishnan /13/4/2020

Bharatheeyakavitha vol.3 poem.4